ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് ജയം. സിറ്റിങ് സീറ്റായ ധൻപൂരിന് പുറമേ സിപിഎമ്മിന്റെ സീറ്റായ ബോക്സാനഗറിലും ബിജെപി സ്ഥാനാർത്ഥി വിജയിച്ചു.സിറ്റിങ് സീറ്റായ ബോക്സാനഗറിൽ സിപിഎമ്മിന് കനത്തതോൽവിയാണ് നേരിടേണ്ടിവന്നത്. ബിജെപി സ്ഥാനാർത്ഥി തഫാജ്ജൽ ഹുസൈൻ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ധൻപൂർ മണ്ഡലത്തിൽ 18,871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർത്ഥി ബിന്ദു ദേബ്നാഥ് വിജയിച്ചത്. ബിന്ദു ദേബ്നാഥിന് 30,017 വോട്ടും സിപിഎമ്മിലെ കൗശിക് ചന്ദക്ക് 11,146 വോട്ടുമാണ് ലഭിച്ചത്.
ഉത്തർപ്രദേശിലെ ഘോസിയിൽ 18 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സമാജ്വാദി പാർട്ടി സ്ഥാനാർഥി മുന്നിലാണ്.ബംഗാളിലെ ധുപ്ഗുരിയിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി നിർമൽ ചന്ദ്രറോയി വിജയിച്ചു.ജാർഖണ്ഡിലെ ഡുംറിയിൽ.ഇന്ത്യ മുന്നണിയിലെ ജെഎംഎം സ്ഥാനാർഥി ബേബി ദേവി 6536 വോട്ടുകൾക്കു മുന്നിലാണ്.