റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി ഇന്ത്യ.നാലു ദിവസത്തേക്കുള്ള എണ്ണ റഷ്യയില്‍ നിന്ന് വാങ്ങിയെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതരാമന്‍ അറിയിച്ചു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ ആരംഭിച്ചു. ഇപ്പോള്‍ വാങ്ങിയത് മൂന്ന്,നാല് ദിവസത്തേക്ക് തികയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ ഊര്‍ജ സുരക്ഷക്കാണ് ആദ്യം പ്രാധാന്യം നല്‍കുന്നത്. കുറഞ്ഞ നിരക്കില്‍ എണ്ണ ലഭിക്കുമെങ്കില്‍ അത് വാങ്ങുന്നത് എന്തിന് ഒഴിവാക്കണം.ജനങ്ങള്‍ക്ക് ഇപ്പോള്‍ ഇത് ആവശ്യമാണ് അവര്‍ വ്യക്തമാക്കി.
നിലവില്‍ അമേരിക്കയുടെ മുന്നറിയിപ്പിനെ മറികടന്നാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയിരിക്കുന്നത്.റഷ്യക്ക് മേല്‍ അന്തരാഷട്ര സമൂഹം ഏര്‍പ്പെടുത്തിയ ഉപരോധം മറിക്കടക്കാന്‍ റഷ്യ ഇന്ത്യക്ക് ലാഭത്തില്‍ എണ്ണ വാഗ്ദാനം ചെയ്തിരുന്നു.