ഡല്‍ഹി:ഒരുമിച്ച് കഴിയുന്ന യുവതിയെ കൊന്ന് 35 കഷണങ്ങളാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അഫ്തബ് അമീന്‍ പൂനവാലയാണ് പിടിയിലായത്. മെയ് 18ന് ആയിരുന്നു കൊലപാതകം. ശ്രദ്ധ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
26 കാരിയായ ശ്രദ്ധ മുംബൈയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ കോള്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു അതിനിടയാണ് അഫ്താബുമായി പരിചയപ്പെടുന്നതും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിക്കുന്നതും. എന്നാല്‍ ഇരുവരുടെയും ബന്ധം വീട്ടുകാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഇവര്‍ ഡല്‍ഹിയിലേക്ക് മാറുകയായിരുന്നു. ഡല്‍ഹിയിലെ ഫ്‌ളാറ്റ് എടുത്ത് താമസിക്കുന്നതിനിടെ ശ്രദ്ധ വീട്ടിലേക്ക് വിളിക്കുന്നതും കാര്യങ്ങള്‍ അന്വേഷിക്കുന്നതും കുറവായി. ഇത് തിരക്ക് പിതാവ് ഡല്‍ഹിയില്‍ എത്തിയ സമയത്താണ് ഫ്‌ളാറ്റ് അടച്ച നിലയില്‍ കാണുന്നത്. ശേഷം മകളെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ചയോടെ അഫ്താബ് പിടിയിലാവുന്നത്. വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശ്രദ്ധ നിത്യവും താനുമായി വഴക്ക് കൂടാറുണ്ടെന്ന് ഇയാള്‍ പോലീസിനോട് വ്യക്തമാക്കി. ഇതിനിടെ ശ്രദ്ധയുമായി ഉണ്ടായ ഒരു തര്‍ക്കത്തിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് ഇയാള്‍ മൃതദേഹം 35 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ശേഷം ഡല്‍ഹി സിറ്റിയുടെ 18 ഭാഗങ്ങളിലായി നിക്ഷേപിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ചാണ് പങ്കാളിയെ കൊന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.