X

അവസാന പന്തില്‍ വിജയം; വിന്‍ഡീസിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ

ചെന്നൈ: അവസാന പന്ത് വിന്‍ഡീസ് സ്പിന്നര്‍ അലന്‍ എറിയുമ്പോള്‍ ഇന്ത്യക്കും വിജയത്തിനും നടുവില്‍ ഒരു റണ്‍ തടസം. അതേ ഓവറിലെ അഞ്ചാം പന്ത് സിക്‌സറിന് പറത്താനുള്ള ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ശ്രമം ക്യാച്ചില്‍ അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു അവസാന പന്ത് നിര്‍ണായകമായത്. വിന്‍ഡീസ് ഫീല്‍ഡര്‍മാര്‍ കവചമൊരുക്കിയ മൈതാനത്് ദിനേശ് കാര്‍ത്തിക്കും മനീഷ് പാണ്ഡെയും… പാണ്ഡെക്കായിരുന്നു സ്‌ട്രൈക്ക്. അദ്ദേഹം കൂറ്റനടിക്കൊന്നും പോയില്ല. പക്ഷേ മിഡ്‌വിക്കറ്റിലേക്ക് തട്ടിയ പന്ത് നേരെ ഫീല്‍ഡര്‍ ഹെത്തിമറുടെ കരങ്ങളിലേക്കായിരുന്നു. അദ്ദേഹം ഡൈവ് ചെയ്യുന്നതിനിടെ പന്ത് കരങ്ങളിലൊതുങ്ങിയില്ല. ഇന്ത്യക്ക് സിംഗിള്‍-ആറ് വിക്കറ്റ് വിജയവും. പരമ്പരയിലെ മൂന്നാം മല്‍സരം സ്വന്തമാക്കി രോഹിത് ശര്‍മയും സംഘവും ആഹ്ലാദവാന്മാരായപ്പോള്‍ വിന്‍ഡീസുകാര്‍ നാട്ടിലേക്് മടങ്ങുന്നത് ഏകദിന പരമ്പരിലെ ഒരു വിജയവുമായാണ്.

ആദ്യം ബാറ്റ് ചെയ്തത് വിന്‍ഡീസുകാരായിരുന്നു. ഇന്നലെ പക്ഷേ കൂട്ടത്തകര്‍ച്ചയുണ്ടായില്ല. മൂന്ന് വിക്കറ്റിന് 181 റണ്‍സ് എന്ന മാന്യമായ സ്‌ക്കോര്‍. ഷായ് ഹോപ്പ് 24 റണ്‍സ് നേടിയപ്പോള്‍ സഹ ഓപ്പണര്‍ ഹെത്തിമര്‍ 26 ല്‍ പുറത്തായി. ഡ്വിന്‍ ബ്രാവോ മൂന്നാം നമ്പറില്‍ വന്ന് പുറത്താവാതെ 43 റണ്‍സ് നേടിയപ്പോള്‍ എന്‍.പുരാന്‍ മിന്നല്‍ ബാറ്റിംഗിലുടെ 25 പന്തില്‍ 53 റണ്‍സ് നേടി ഇന്ത്യയെ വിറപ്പിച്ചു. സ്വന്തം മൈതാനത്ത്് കളിക്കാന്‍ അവസരം ലഭിച്ച വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് നേടിയപ്പോള്‍ യൂസവേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് നേടി. ഇന്ത്യന്‍ മറുപടിയില്‍ നായകന്‍ രോഹിത് വേഗം പുറത്തായി. പക്ഷേ ശിഖര്‍ ധവാന്‍ കൊമ്പനായി നിന്നു. 62 പന്തില്‍ 92 റണ്‍സ് നേടിയാണ് അദ്ദേഹം മടങ്ങിയത്. കെ.എല്‍ രാഹൂല്‍ 17 റണ്‍സിന് പുറത്തായി. പകരമെത്തിയ റിഷാഭ് പന്ത് പരമ്പരയില്‍ ആദ്യമായി ഫോമിലെത്തി. 58 റണ്‍സ് നേടിയ അദ്ദേഹം ടീമിനെ വിജയത്തിനരികിലെത്തിച്ചാണ് മടങ്ങിയത്. ശിഖര്‍ ധവാനാണ് കളിയിലെ കേമന്‍. കുല്‍ദീപ് യാദവ് പരമ്പരയിലെ കേമനും.

chandrika: