X

ഇന്ന് ഇന്ത്യക്ക് ജയിക്കണം, ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി20 രാത്രി ഏഴിന്‌

ബംഗളുരു: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരം ഇന്ന് ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴിന് മത്സരം ആരംഭിക്കും.

വിശാഖപട്ടണത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ന് ഇന്ത്യക്ക് ജയിച്ചേ മതിയാകു.
വിശാഖപട്ടണത്ത് അവസാന പന്തിലാണ് ഇന്ത്യ വിജയം കൈവിട്ടത്.

സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇതുവരെ ട്വന്റി20 അടിയറവു വച്ചിട്ടില്ലെന്ന ഖ്യാതി നിലനിര്‍ത്താന്‍ ഇന്ത്യക്കിന്ന് വിജയം അത്യാവശ്യമാണ്.

web desk 1: