ന്യൂഡല്‍ഹി: തിളങ്ങുന്ന ഇന്ത്യയുടെ ചിത്രങ്ങളുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഭൂമിയുടെ രാത്രി ദൃശ്യങ്ങളടങ്ങിയ നാസയുടെ പുതിയ ആഗോള മാപ്പിലാണ് തിളങ്ങുന്ന ഇന്ത്യയുടെ ബഹിരാകാശ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
രാത്രിയുടെ കൂരിരുട്ടില്‍ ദീപലങ്കാരങ്ങളാലും വെളിച്ചത്താലും മിന്നിത്തിളങ്ങുന്ന ഭൂമിയുടെ മനോഹര ചിത്രങ്ങളാണ് നാസയുടെ വീഡിയോ വഴി പുറത്തുവിട്ടത്. രാത്രി വെളിച്ചത്തില്‍ തിളങ്ങിനില്‍ക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളാണ് ചിത്രത്തിലുള്ളത്.
2016ലാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെങ്കിലും കഴിഞ്ഞ ആഴ്ചയാണ് നാസ ഇവ പുറത്ത് വിട്ടത്. നാസയുടെ നോവ സുവോമി നാഷണല്‍ പോളാര്‍ ഓര്‍ബിറ്റിങ് സാറ്റലൈറ്റാണ് രാത്രിയുടെ മനോഹര ചിത്രങ്ങള്‍ ഒപ്പിയെടുത്ത്.
2012ലാണ് ഇതിനു മുമ്പ് ഭൂമിയുടെ രാത്രി ചിത്രങ്ങള്‍ നാസ പുറത്ത് വിട്ടത്. പത്ത് മുതല്‍ 25 വര്‍ഷം വരെയുള്ള ഇടവേളകളിലാണ് നാസ ശാസ്ത്രഞ്ജര്‍ ഭൂമിയുടെ രാത്ര ദൃശ്യങ്ങള്‍ പകര്‍ത്താറുള്ളത്. എന്നാല്‍ ഇപ്പോള്‍ സാറ്റലൈറ്റുകള്‍ വഴി ശാസ്ത്രഞ്ജര്‍ ദിനേന ഇത്തരം ചിത്രങ്ങല്‍ പകര്‍ത്തിവെക്കാറുണ്ട്. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ക്കായാണിത്.
അതേസമയം രാജ്യങ്ങളുടെ ജനസംഖ്യാ മാറ്റവും വളര്‍ച്ചയും ചിത്രങ്ങളുലൂടെ വ്യക്തമാവുന്നതാണ്. 2012നെ അപേക്ഷിച്ച് 2016 ലെ ദൃശ്യങ്ങളില്‍ ഇന്ത്യന്‍ ജനസംഖ്യയിലെയും നഗരങ്ങളുടെയും വളര്‍ച്ച വ്യക്തമാവുന്നുണ്ട്. 2016ല്‍ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് വലിയ മാറ്റമാണ് ദൃശ്യങ്ങളിലൂടെ കാണുന്നത്,