X

ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

2023 ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ച് എ.ഐ.ഐ.എഫ്. 22 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. 23 വയസ്സില്‍ താഴെയുള്ള താരങ്ങള്‍ക്കാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനാകുക. അതില്‍ മൂന്ന് താരങ്ങള്‍ക്ക് വയസ്സിളവ് ലഭിക്കും.

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി, പ്രതിരോധതാരം സന്ദേശ് ജിംഗാന്‍, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു എന്നിവര്‍ ടീമിലിടം നേടി. ഈ മൂന്ന് താരങ്ങളെയും കളിപ്പിച്ചേക്കില്ല എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ താരങ്ങളെ കളിപ്പിക്കുമെന്ന് എ.ഐ.ഐ.എഫ് വ്യക്തമാക്കി. പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചാണ് താരങ്ങളെ തിരഞ്ഞെടുത്തത്. മലയാളി താരം കെ.പി.രാഹുല്‍ ടീമിലിടം നേടി.

webdesk14: