ആണവ കേന്ദ്രങ്ങളുടേയും തടവുകാരുടേയും പട്ടിക കൈമാറി ഇന്ത്യയും പാക്കിസ്ഥാനും. ഉഭയ കക്ഷി ധാരണ അനുസരിച്ചാണ് കൈമാറ്റം നടന്നത്. ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയ അധികൃതര്‍ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന് പട്ടിക കൈമാറിയത്. ഇസ്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പാക്കിസ്ഥാനും പട്ടിക എത്തിച്ചു.
സാധാരണക്കാലും സൈനികരും മത്സ്യബന്ധത്തൊഴിലാളികളും ഉള്‍പ്പെടെയുള്ള തടവുകാരുടെ പട്ടികയാണ് ഇരുരാജ്യവും കൈമാറിയത്. 51 സാധാരണക്കാരും 577 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ 628 ഇന്ത്യക്കാരാണ് പാക് ജയിലില്‍ കഴിയുന്നത്. 631 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും ശിക്ഷ പൂര്‍ത്തിയാക്കിയ രണ്ട് സിവിലിയന്‍ തടവുകാരെയും ജയില്‍ മോചിപ്പിക്കുന്നത് വേഗത്തിലാക്കാനും പൗരത്വം സ്ഥിരീകരിച്ചവരെ തിരിച്ചയക്കാനും പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഘര്‍ഷ സമയത്ത് ആക്രമണം നടത്തരുതെന്ന ഉദ്ദേശത്തോടെ 31 വര്‍ഷമായി ഈ കൈമാറ്റം തുടരുന്നുണ്ട്. 1988 ഡിസംബര്‍ 31നാണ് ഇതുസംബന്ധിച്ച ഉഭയകക്ഷി കരാര്‍ നിലവില്‍ വന്നത്.