X

ഇന്ത്യ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതായി ചൈന

 

ബീജിങ്: സിക്കിമില്‍ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി ചൈന രംഗത്ത്. ചൈനീസ് സൈന്യം സിക്കിമിലെ ചിക്കന്‍സ് നെക്കിനു സമീപം നിര്‍മിച്ച റോഡ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശത്തിന് ഭീഷണിയാണെന്ന തരത്തില്‍ ഇന്ത്യ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൈന ആരോപിച്ചു. 1890ലെ ചൈന-ബ്രിട്ടന്‍ കരാര്‍ പരിഗണിക്കാതെയാണ് ദോക്്‌ലാം ഇന്ത്യ-ഭൂട്ടാന്‍-ചൈന ട്രൈ ജങ്ഷനലാണെന്ന് ഇന്ത്യ അവകാശപ്പെടുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെന്‍ ഷുവാങ് പറഞ്ഞു. റോഡ് നിര്‍മാണം ട്രൈ ജങ്ഷനുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യം ചൈനീസ് മണ്ണിലാണെന്നാണ് ചൈനയുടെ ആരോപണം. എന്നാലും ഇന്ത്യയും ഭൂട്ടാനും അവകാശപ്പെടുന്നത് ഇത് ഭൂട്ടാന്റെ ഭാഗമാണെന്നാണ്. ഭൂട്ടാനില്‍ ഇന്ത്യന്‍ സൈനിക സാന്നിധ്യമുണ്ട്. ചൈനീസ് ഭൂമിയിലേക്ക് കടന്നു കയറിയ ഇന്ത്യന്‍ സൈന്യം ഉപാധികളില്ലാതെ പിന്‍മാറണമെന്നും ഇക്കാര്യത്തില്‍ യാതൊരു ഒത്തു തീര്‍പ്പിനും തയാറല്ലെന്നും ചൈനീസ് അംബാസഡര്‍ ലുവോ സാവോഹി പറഞ്ഞു. ലോകത്തെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ഭൂട്ടാന്‍ തങ്ങളുടെ ഭൂമിയില്‍ ചൈനീസ് സേന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയുമായുള്ള കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ചിരുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ഭൂട്ടാന് ഔദ്യോഗികമായി ചൈനയുമായി ബന്ധങ്ങളില്ല. ഈയാഴ്ച ജര്‍മ്മനിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇന്ത്യ-ചൈന

chandrika: