X

ഇന്ത്യയും ഓസ്‌ട്രേലിയയും നാളെ മുതല്‍ ഏകദിന കളത്തില്‍

മുംബൈ: ആവേശം കത്തിയ നാല് മല്‍സര ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും നാളെ മുതല്‍ ഏകദിന കളത്തില്‍. മൂന്ന് മല്‍സര ഏകദിന പരമ്പരക്ക് നാളെ ഇവിടെ വാംഖഡെയില്‍ തുടക്കം. പകല്‍ രാത്രി മല്‍സരം ഉച്ചത്തിരിഞ്ഞ് 1-30 നാണ് ആരംഭിക്കുന്നത്.

ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി നഷ്ടമായ സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിക്കും മുമ്പ് ഏകദിന പരമ്പരയെങ്കിലും ഓസീസിന് സ്വന്തമാവണം. സ്ഥിരം നായകന്‍ പാറ്റ് കമിന്‍സ് മാതാവിന്റെ വിയോഗത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയതിനാല്‍ സ്റ്റീവന്‍ സ്മിത്തായിരിക്കും ടീമിനെ നയിക്കുക. ഇന്ത്യന്‍ ക്യാമ്പില്‍ പരുക്കിന്റെ പ്രശ്‌നങ്ങളുണ്ട്. ശ്രേയാംസ് അയ്യര്‍ നേരത്തെ ടീമില്‍ നിന്ന് പുറത്തായിട്ടുണ്ട്. പകരക്കാരെ ഇത് വരെ ടീം ഔഗ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രജത് പടിദാര്‍ ടീമിനൊപ്പമുണ്ട്. മിന്നും ഫോമിലുള്ള ശുഭ്മാന്‍ ഗില്ലായിരിക്കും നായകന്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്‌സിന് തുടക്കമിടുക. വിരാത് കോലി, സുര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ അടുത്ത സ്ഥാനങ്ങളില്‍ വരും.

 

webdesk11: