കനേഡിയന്‍ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്. അഞ്ചുദിവസത്തിനകം ഉദ്യോഗസ്ഥനോട് നാടുവിടാനും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അനാവശ്യമായി ഇടപെടുന്നതിനുള്ള ആശങ്ക ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര വിദേശകാരമെന്ത്രാലയം നടപടി സ്വീകരിച്ചത്.
ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാറിനെ കാനഡ നേരത്തെ പുറത്താക്കിയിരുന്നു.