X

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള തീരുമാനവുമായി ഇന്ത്യാ സഖ്യം

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള തീരുമാനവുമായി ഇന്ത്യാ സഖ്യം. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധവും ഭിന്നിപ്പ് ഉണ്ടാക്കുന്നതുമായ അജണ്ടയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ബില്ലിലെ നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷം നാളെ ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും ബില്ലിനെ എതിര്‍ക്കാനാണ് തീരുമാനം. അതേസമയം മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു.

ഭരണപക്ഷം പ്രകോപനമുണ്ടാക്കിയാലും സഭക്കുള്ളില്‍ തുടരുാനാണ് നീക്കം. ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും ഇറങ്ങി പോവില്ലെന്നും സഭയ്ക്കുള്ളില്‍ നിന്ന് ശക്തമായ എതിര്‍ വാദം ഉയര്‍ത്തുകയും വോട്ടെടുപ്പ് ആവശ്യപ്പെടാനും പ്രതിപക്ഷം തീരുമാനിച്ചു.

അതേസമയം നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വഖഫ് നിയമഭേദഗതി ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

webdesk17: