X

ഇന്ത്യ സഖ്യം ഗസിയാബാദ് മുതൽ ഗാസിപൂർ വരെ ബി.ജെ.പിയെ തുടച്ചുനീക്കും: അഖിലേഷ് യാദവ്

ഇന്ത്യ സഖ്യം ഗസിയാബാദ് മുതല്‍ ഗാസിപൂര്‍ വരെ ബി.ജെ.പിയെ തുടച്ചുനീക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പിയുടെ എല്ലാ വാഗ്ദാനങ്ങളും തെറ്റിപ്പോയെന്നും പടിഞ്ഞാറ് നിന്നുള്ള കാറ്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ രാജ്യത്തെ മാറ്റുമെന്നും രാഹുല്‍ ഗാന്ധിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അഖിലേഷ് പറഞ്ഞു.

‘ഇന്ന്, ഞങ്ങള്‍ ഗസിയാബാദിലാണ്, ഇത്തവണ ഇന്ത്യ സഖ്യം ഗസിയാബാദ് മുതല്‍ ഗാസിപൂര്‍ വരെ ബി.ജെ.പിയെ തുടച്ചുനീക്കും. ഇന്ന്, ബി.ജെ.പിയുടെ എല്ലാ വാഗ്ദാനങ്ങളും വ്യാജമായതിനാല്‍ കര്‍ഷകര്‍ അസ്വസ്ഥരാണ്,’ യാദവ് പറഞ്ഞു.ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്തുള്ള ഗസിയാബാദില്‍ ഏപ്രില്‍ 26നും കിഴക്കന്‍ യുപിയിലെ ഗാസിപൂരില്‍ ജൂണ്‍ ഒന്നിനുമാണ് വോട്ടെടുപ്പ്.

പിന്നാക്ക വിഭാഗങ്ങള്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍ ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ പരാജയപ്പെടുത്തുമെന്നും അഖിലേഷ് തറപ്പിച്ചു പറഞ്ഞു. ‘ഇന്‍ഡ്യ സഖ്യമാണ് തെരഞ്ഞെടുപ്പിലെ പുതിയ പ്രതീക്ഷ. തന്റെ പ്രകടന പത്രികയില്‍ ദാരിദ്ര്യം തുടച്ചുനീക്കാന്‍ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട് എന്ന് രാഹുല്‍ ജി പറഞ്ഞതുപോലെ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യേകിച്ച് ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ പറയുന്നതുപോലെ വിളകള്‍ക്ക് മിനിമം താങ്ങുവില നല്‍കുമെന്ന് പറയുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്ന ദിവസം, ദാരിദ്ര്യം ഇല്ലാതാകും” യാദവ് പറഞ്ഞു.

ബി.ജെ.പി അഴിമതിക്കാരുടെ കലവറയായി മാറി. ഇലക്ടറല്‍ ബോണ്ട് അവരെ തുറന്നുകാട്ടി.അവര്‍ അഴിമതിക്കാരെ (അവരുടെ പാര്‍ട്ടിയില്‍) എടുക്കുക മാത്രമല്ല, അവര്‍ സമ്പാദിച്ച പണം സൂക്ഷിക്കുകയും ചെയ്യുന്നു.’യാദവ് ആരോപിച്ചു. ഭരണകക്ഷിയും അതിന്റെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ ആര്‍എസ്എസും ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഞങ്ങള്‍ മെച്ചപ്പെടുന്നതായി എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ ഞങ്ങള്‍ക്ക് വളരെ ശക്തമായ ഒരു സഖ്യമുണ്ട്, ഞങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കും…രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

 

webdesk13: