പത്ത് വര്‍ഷമായി അധികാരത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാറിനെ തോല്‍പ്പിച്ച് ഇന്ത്യസഖ്യം രാജ്യത്തെ രക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍. ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള വിജയം ഇന്ത്യസഖ്യത്തിന് ഉണ്ടാവുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ബി.ജെ.പിക്കെതിരെയുള്ള ജനാധിപത്യ ശക്തികളുടെ കൂട്ടായ്മയാണ് ഇന്ത്യസഖ്യം. ഇതുവരെ ബി.ജെ.പിയെ എതിര്‍ക്കാന്‍ ആരുമുണ്ടാവില്ലെന്നാണ് അവര്‍ വിചാരിച്ചിരുന്നത്. എന്നാല്‍, ഇന്ത്യസഖ്യം ജനങ്ങള്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിയെന്നും സ്റ്റാലിന്‍ പറഞ്ഞു.
വിശ്രമമില്ലാതെ പ്രചാരണം വഴി ബി.ജെ.പിയുടെ നുണക്കോട്ട പൊളിക്കാന്‍ ഇന്ത്യസഖ്യത്തിലെ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ വിജയത്തിന് ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് വരെ മുഴുവന്‍ പ്രവര്‍ത്തകരും ജാഗ്രതയോടെയിരിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ജൂണ്‍ നാല് പുതിയ ഉദയത്തിന് തുടക്കമാകും. ഇന്ത്യസഖ്യം നേതാക്കളുടെ യോഗത്തില്‍ ഡി.എം.കെയെ പ്രതിനിധീകരിച്ച് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്‍ ബാലു പങ്കെടുക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. നേരത്തെ ഇന്ത്യസഖ്യം വിജയിക്കുമെന്ന പ്രതീക്ഷയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
ഇന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ഇതുവരെയുള്ള ട്രെന്‍ഡ് വ്യക്തമാണ്. ഇന്ത്യാമുന്നണി രാജ്യത്ത് സര്‍ക്കാര്‍ രുപീകരിക്കാന്‍ പോവുകയാണ്. കടുത്ത ചൂടിനേയും അവഗണിച്ച് ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാന്‍ നിങ്ങള്‍ വോട്ട് ചെയ്യാന്‍ വരുന്നത് അഭിമാനകരമായ കാര്യമാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
ഇന്നും നിങ്ങള്‍ ഒരുമിച്ചെത്തി വോട്ട് ചെയ്യണം. ധാര്‍ഷ്ട്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റേയും പ്രതീകമായി മാറിയ ഈ സര്‍ക്കാരിന് അവസാന പ്രഹരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ജനങ്ങളോട് അഭ്യര്‍ഥിച്ചു. ജൂണ്‍ നാലിന് രാജ്യത്ത് പുതിയ സൂര്യന്‍ ഉദിക്കുമെന്നും അദ്ദേഹം പറഞ്ഞു.