X

ഇന്ത്യ-അജ്മാന്‍ നിക്ഷേപ സഹകരണം വര്‍ധിപ്പിക്കും

അജ്മാന്‍: ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കുന്നതിനെക്കുറിച്ച് അജ്മാന്‍ അധികൃതര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
അജ്മാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാമ്പത്തിക, നിക്ഷേപ സഹകരണം, വ്യാപാരം വര്‍ദ്ധിപ്പിക്കല്‍, സംയുക്ത യോഗങ്ങള്‍ സംഘടിപ്പിക്കല്‍ എന്നിവയെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്.

ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സാലം അല്‍ സുവൈദിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇക്കണോമിക് ആന്‍ഡ് കൊമേഴ്സ്യല്‍ കോണ്‍സല്‍ കെ കാളിമുത്തുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമായത്.

വാണിജ്യ, നിക്ഷേപ പ്രതിനിധി സംഘങ്ങള്‍ തമ്മിലുള്ള സന്ദര്‍ശനങ്ങളും ബിസിനസ് ഉടമകള്‍ക്കും നിക്ഷേപകര്‍ക്കുമായി പ്രത്യേകം കൂടിക്കാഴ്ചകളും സംഘടിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി.

വാണിജ്യരംഗത്തെ വിപുലീകരണത്തിനും വികസനത്തിനുമായി സാമ്പത്തിക ബന്ധങ്ങളുടെ ആഗോള ശൃംഖല സൃഷ്ടിക്കുന്നതിനും അജ്മാനെ നിക്ഷേപ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചേംബറിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച.

നിക്ഷേപകരെ ആകര്‍ഷിക്കുന്ന എമിറേറ്റിന്റെ നേട്ടങ്ങളും മത്സര സവിശേഷതകളും ചേംബറിന്റെ ഡയറക്ടര്‍ ജനറല്‍ എടുത്തുകാണിച്ചു, അജ്മാനിലെ വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും സാമ്പത്തിക കോണ്‍സല്‍ പ്രശംസിച്ചു.

webdesk13: