X

ചേരിചേരാനയം ഉപേക്ഷിച്ച് ഇന്ത്യ; രാജ്യം പാശ്ചാത്യ പക്ഷത്തേക്കോ?

ഇന്ത്യയുടെ പരമ്പരാഗതമായ ലോക ചേരിചേരാ നയം രാജ്യം ഉപേക്ഷിച്ചുവോ? ഈ ചോദ്യമാണ് ചരിത്രപ്രസിദ്ധമായ ന്യൂഡൽഹി ജി 20 ഉച്ചകോടി സമാപിക്കുമ്പോൾ പല നയതന്ത്രജ്ഞരുടെയും മനസ്സിൽ ഉയരുന്നത് .ജി 20 ഗ്രൂപ്പ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുന്ന ഇന്ത്യയെ പ്രതിസന്ധിയിലാക്കിയാണ് ഗ്രൂപ്പിലെ രണ്ട് അംഗങ്ങളും ലോക വനശക്തികളു മായ റഷ്യയും ചൈനയും ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്.

ഇന്ത്യ അമേരിക്കയുമായി കൂടുതൽ അടുക്കുന്നു എന്ന വാർത്തകൾക്കിടയാണ് ചൈനയുടെയും ന്യൂഡൽഹി ഉച്ചകോടി ബഹിഷ്കരണം. ഇന്ത്യ സ്വയം അഭിമാനിക്കുന്ന ഉച്ചകോടിയിൽ നിന്ന് ഇരു രാഷ്ട്രത്തലവന്മാരും വിട്ടുനിന്നത് വലിയ ചർച്ചാവിഷയമായിരുന്നു .മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തെങ്കിലും റഷ്യൻ പ്രസിഡണ്ട് പുട്ടിനും ചൈനീസ് പ്രസിഡണ്ട് ഷിപ്പിങ്ങും ഉച്ചകോടി ബഹിഷ്കരിക്കുകയായിരുന്നു .ഇന്നലെയും ഇന്നുമായി നടക്കുന്ന ഉച്ചകോടിയിൽ സംയുക്ത പ്രസ്താവന ഉണ്ടായെങ്കിലും ഇക്കാര്യത്തിൽ അമേരിക്കക്കാണ് മുൻതൂക്കം ലഭിച്ചത് .രാജ്യങ്ങളിൻ മേലുള്ള കടന്നുകയറ്റത്തെ അപലപിക്കുന്ന പ്രമേയമാണ് സംയുക്ത പ്രസ്താവനയിൽ ഉള്ളത്. ഇത് യുക്രൈന് മേലുള്ള റഷ്യയുടെ അധിനിവേശം ഉന്നംവെച്ചാണ് .ഇതുകൊണ്ട് തന്നെയാണ് പുട്ടിൻ നേരത്തെ തന്നെ ബഹിഷ്കരണം പ്രഖ്യാപിച്ചത്.

റഷ്യക്കെതിരെ യൂറോപ്പിലും അമേരിക്കയിലും മറ്റും കടുത്ത രോഷം ഉയർന്നതിനിടയാണ് ഉച്ചകോടി നടക്കുന്നത്. ഇത് പ്രസ്താവനയിൽ പ്രതിഫലിക്കും എന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഒരുദിവസം മുമ്പ് ഡൽഹീലെത്തിയ അമേരിക്കൻ പ്രസിഡൻറ് ജോബൈഡൻ ഇന്ത്യയുമായി വിവിധ കരാറുകളിൽ ഏർപ്പെട്ടു കഴിഞ്ഞു .റഷ്യയുമായും ചൈനയുമായും ഇതിന് കഴിഞ്ഞിട്ടുമില്ല. ചൈനയാകട്ടെ അമേരിക്കയുടെയും യൂറോപ്പിന്റെയും പ്രധാനശത്രുവും . ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ കയ്യേറിയ ചൈനയ്ക്കെതിരെ വലിയ പ്രതിഷേധം നിലനിൽക്കുന്നുണ്ട് .പാകിസ്ഥാൻ അടക്കമുള്ള രാഷ്ട്രങ്ങൾ ചൈനയെ അനുകൂലിക്കുകയാണ് .ഇന്ത്യയുടെ ബംഗ്ലാദേശ് ഒഴികെയുള്ള രാഷ്ട്രങ്ങളെല്ലാം ചൈനയുടെ നിയന്ത്രണത്തിന് കീഴിലായി കഴിഞ്ഞു. ഇന്ത്യ പൂർണമായും അമേരിക്കൻ ചേരിയിലേക്ക് മാറിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത് . നാം റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങി യൂറോപ്പിന് വിൽക്കുന്നുണ്ടെങ്കിലും റഷ്യക്ക് അത് ആവശ്യമാണ് .ഇന്ത്യയുടെ ഈ മധ്യസ്ഥത സാമ്പത്തികമായി മാത്രമാണ് റഷ്യയെ സന്തോഷിപ്പിക്കുന്നത് .രാഷ്ട്രീയപരമായി ചൈനയുടെ പക്ഷത്താണ് റഷ്യയും ഉത്തരകൊറിയയും. അറേബ്യൻ രാജ്യങ്ങളും ഇന്ത്യയും യൂറോപ്പും അമേരിക്കയും ഒരുമിക്കുന്ന കാഴ്ചയാണ് ന്യൂഡൽഹി ജി 20 സമ്മാനിച്ചിരിക്കുന്നത്. കടൽ മാർഗ്ഗവും റെയിൽ മാർഗ്ഗവും ഇന്ത്യ – യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കാനുള്ള കരാറും ഇന്ത്യ യൂറോപ്യൻ ചേരിയിലേക്ക് മാറി എന്നതിന്റെ സൂചനയാണ്.

സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ അതിൻ്റെ ചേരിചേരാനയം ഉപേക്ഷിക്കുന്നത്. പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചേരിചേരാ സംഘടന ഇനി നിലനിൽക്കുമോ എന്ന് ആശങ്ക ഉയരുകയാണ് .ഇന്ത്യക്ക് ഈ ഘട്ടത്തിൽ രാഷ്ട്രീയമായും തന്ത്രപരമായും മെച്ചം അമേരിക്കയും യൂറോപ്പുമായി ചേർന്നു നിൽക്കുകയാണ് എന്നതാണ് സത്യമെങ്കിലും വലിയൊരു നയതന്ത്ര മാറ്റത്തിനാണ് മോദി സർക്കാരിന് കീഴിൽ രാജ്യം സാക്ഷ്യം വഹിക്കുന്നത് .ഇത് ചൈനയെയും റഷ്യയെയും എത്രകണ്ട് ചൊടിപ്പിക്കുമെന്ന് വരും നാളുകളിൽ കണ്ടറിയണം.

webdesk11: