X

ലോകത്തെ 50 ശതമാനം കോവിഡ് കേസുകളും ഇന്ത്യയില്‍

ന്യൂഡല്‍ഹി: ലോകത്ത് ഒരു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍നിന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 4.10 ലക്ഷം കോവിഡ് കേസുകളാണ്. നിലവില്‍ കോവിഡ് ബാധിച്ച് 35 ലക്ഷത്തോളം പേര്‍ ഇന്ത്യയില്‍ ചികിത്സയിലാണ്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ ആകെ കോടതികളുടെ എണ്ണം രണ്ടു കോടി കവിഞ്ഞു. ആദ്യ രംഗത്തില്‍ ലോകത്തെ ആകെ രോഗികളില്‍ 18 ശതമാനം മാത്രമായിരുന്നു ഇന്ത്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ലോകത്തെ 57 ശതമാനം കോവിഡ് കേസുകളും ഇന്ത്യയില്‍ നിന്നാണ്.  ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് അടുത്താണ്. ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട് ഇന്ത്യ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.

 

 

Test User: