നാളെ (ഓഗസ്റ്റ് 15) ഇന്ത്യയുടെ സ്വാതന്ത്ര്യദിനമാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണ പുതുക്കുകയാണ് അന്നേ ദിവസം ഓരോ ഭാരതീയനും. ദേശീയ പതാക ഉയര്‍ത്തിയാണ് രാജ്യമെമ്പാടുമുള്ള ദേശ സ്നേഹികൾ ഈ ദിവസം പ്രധാനമായും ആഘോഷിക്കുന്നത്.
ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
മൂന്ന് നിറങ്ങളാണ് ദേശീയ പതാകയ്ക്കുള്ളത്. മുകളില്‍ വരേണ്ട നിറം സാഫ്രണ്‍ ആണ്. മധ്യത്തില്‍ വെള്ള, താഴെ പച്ച. ഇങ്ങനെയാണ് ദേശീയ പതാക ഉയര്‍ത്തേണ്ടത്.
കേട് സംഭവിച്ചതും പഴകിയതുമായ പതാക ഒരിക്കലും കെട്ടാനോ ഉയർത്താനോ പാടില്ല.
അലങ്കാര വസ്തുവായും റിബണ്‍ രൂപത്തില്‍ വളച്ചും ദേശീയ പതാക കെട്ടരുത്.
ദേശീയ പതാകകൾ ഒരുകാരണവശാലും നിലത്ത് ഉപേക്ഷിക്കാൻ ഇട വരരുത്.
ദീർഘ ചതുരാകൃതിയില്‍ ആയിരിക്കണം ദേശീയ പതാക. പതാകയുടെ നീളവും ഉയരവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
കൈകൊണ്ട് നെയ്ത കമ്പിളി/പരുത്തി/പട്ട്/ ഖാദി എന്നിവ കൊണ്ടാകണം പതാക നിർമ്മിക്കാൻ.
പതാകയില്‍ മറ്റ് അക്ഷരങ്ങളോ ചിഹ്നങ്ങളോ പ്രിന്റ് ചെയ്യരുത്.
ശവസംസ്കാര ചടങ്ങില്‍ ദേശീയ പതാക ഉപയോഗിക്കാൻ പാടില്ല.
യൂണിഫോമായോ മറ്റ് വേഷങ്ങളിലോ ഉപയോഗിക്കരുത്.
തലയണകള്‍, തൂവാലകള്‍, നാപ്കിനുകള്‍ തുടങ്ങിയവയില്‍ ദേശീയ പതാക പ്രിന്റ് ചെയ്യരുത്.
മേശ വിരിയായോ തറയില്‍ വിരിക്കുകയോ ചെയ്യരുത്.
വാഹനങ്ങളില്‍ ദേശീയ പതാക കെട്ടാൻ പാടില്ല.
പതാക ഉയർത്തുമ്പോള്‍ വേഗത്തിലും താഴ്‌ത്തുമ്പോള്‍ സാവധാനത്തിലും വേണം.