X
    Categories: indiaNews

വിദ്യാര്‍ത്ഥിനിയോട് അശ്ലീല സംഭാഷണം; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ബംഗളൂരു യാദ്ഗിറിലെ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗാലെപ്പ പൂജാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയും വിദ്യാര്‍ത്ഥിനിയോട് തന്റെ റൂമിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയുകയായിരുന്നു.

അശ്ലീലച്ചുവയോടെ പ്രിന്‍സിപ്പല്‍ സംസാരിച്ച വിവരം വിദ്യാര്‍ത്ഥിനി സുഹൃത്തുക്കളെയും വാര്‍ഡനെയും അറിയിച്ചു. ഇതോടെ വാര്‍ഡനും മറ്റുള്ളവരും വനിതാ ശിശു സംരക്ഷണസമിതി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യാദ്ഗിര്‍ വനിത പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പീന്നിടാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ സസ്പെന്‍ഡ് ചെയ്തതായും അറിയുന്നുണ്ട്.

webdesk11: