പ്രതിപക്ഷ മഹാസഖ്യം ‘ഇന്ത്യ’യുടെ അടുത്ത യോഗം ആഗസ്റ്റ് 31, സെപ്തംബര്‍ 1 തീയതികളില്‍ മുംബൈയിൽ നടക്കുമെന്ന് സൂചന. ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും എന്‍പിസി ശരത്പവാർ വിഭാഗവും കോണ്‍ഗ്രസും ചേര്‍ന്നാണ് യോഗത്തിന് ആതിഥേയത്വം വഹിക്കുക. പ്രതിപക്ഷ മഹാസഖ്യത്തിന്റെ ആദ്യയോഗം പട്‌നയിലും രണ്ടാമത്തെ യോഗം ബെംഗളൂരുവിലായിരുന്നു നടന്നത്.2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങളുടെ ചർച്ചയായിരിക്കും പ്രധാന അജണ്ട. 26 പാര്‍ട്ടികളാണ് പ്രതിപക്ഷ വിശാല സഖ്യത്തിലുളളത്.