X
    Categories: CultureMoreViews

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ കൂട്ടുന്നു; നിയമസഭയില്‍ ധനാഭ്യര്‍ഥനയുമായി ധനമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഉപധനാഭ്യര്‍ഥനയുമായി ധനമന്ത്രി നിയമസഭയില്‍. മുഖ്യമന്ത്രിക്ക് ഡല്‍ഹിയില്‍ സുരക്ഷ ഒരുക്കാന്‍ എക്‌സ്.യു.വി രണ്ട് വാഹനങ്ങളും സംസ്ഥാനത്ത് മന്ത്രിമാര്‍ അടക്കമുള്ള വി.ഐ.പികള്‍ക്ക് സുരക്ഷ ശക്തമാക്കാനായി ആറ് ഇന്നോവ കാറുകള്‍ കൂടി വാങ്ങുന്നതിനുമാണ് ധനമന്ത്രി അനുമതി തേടിയത്.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സുരക്ഷക്കായി വന്‍ വാഹനവ്യൂഹത്തേയും പൊലീസിനേയും രംഗത്തിറക്കിയാണ് വീണ്ടും സുരക്ഷ കൂട്ടാന്‍ എട്ട് വാഹനങ്ങള്‍ വാങ്ങുന്നത്. ആകെ മുക്കാല്‍ കോടിയോളം രൂപയാണ് വാഹനങ്ങള്‍ വാങ്ങാന്‍ ചെലവിടുന്നതെന്ന് ഉപധനാഭ്യര്‍ഥനയില്‍ ധനമന്ത്രി വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: