X

യോഗിയുടെ രണ്ടുമാസത്തെ ഭരണം; 240 കൊലപാതകങ്ങളും, 179 ബലാത്സംഗങ്ങളുമായി ഉത്തര്‍പ്രദേശ്

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിന് ശേഷം കുറ്റകൃത്യങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വര്‍ദ്ധനവ്. രണ്ടുമാസത്തെ യോഗിയുടെ ഭരണത്തില്‍ സംസ്ഥാനത്ത് 240 കൊലപാതകങ്ങളും 179 ബലാത്സംഗങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മാര്‍ച്ചിലാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഭരണത്തിനുകീഴില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും മാത്രമല്ല, വര്‍ഗ്ഗീയസംഘര്‍ഷങ്ങളും വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ എല്ലാ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഇരട്ടിയായി. 2016-ല്‍ 41 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം 179 പേര്‍ ബലാത്സംഗത്തിനിരയായി. 101 കൊലപാതകങ്ങളില്‍ നിന്നും 240 കൊലപാതകങ്ങള്‍ ഈ മാസങ്ങളില്‍ നടന്നു. കുറ്റകൃത്യങ്ങളെക്കൂടാതെ നിയമം കയ്യിലെടുത്തുള്ള ആക്രമണങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവ അനവധിയാണ്.

ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് തങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ആദിത്യനാഥ് സര്‍ക്കാര്‍ പറയുന്നു. കുറ്റവാളികളെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

chandrika: