തിരുവനന്തപുരം: ഇടിവിന് ബ്രേക്കിട്ട് ഇന്ന് സംസ്ഥാനത്തെ സ്വർണവിലയിൽ വർധന. പവന് 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയാണ്.ഗ്രാമിന് 15 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 7150 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 76768 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,624.69 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.80 രൂപയും കിലോഗ്രാമിന് 99,800 രൂപയുമാണ്.
പുതുവർഷം അടുത്തിരിക്കെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളെ പ്രതീക്ഷയോടെയാണ് ആഭരണ പ്രേമികൾ നോക്കിക്കാണുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. 2024- അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സ്വർണവിലയിൽ നേരിയ വ്യത്യാസം വന്നിരിക്കുന്നത്. 2024 ആദ്യ മാസത്തിൽ സ്വർണത്തിന് 46,840 ആയിരുന്നു വില.