X

വൈദ്യുതി നിരക്ക് വര്‍ധന; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് രാത്രിയില്‍ പന്തം കൊളുത്തി പ്രധിഷേധം നടത്തും. ജനവിരുദ്ധ സര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായ പ്രധിഷേധം കോണ്‍ഗ്രസ് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞിരുന്നു.

വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നലെ രാത്രി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. എറണാകുളം പാലാരിവട്ടത്തെ കെഎസ്ഇബി ഓഫീസിലേക്ക് ഇന്നലെ ജില്ലാ കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം നടന്നു.

വൈദ്യുതി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന ബാധകമാണ്. 34 പൈസ വീതം യൂണിറ്റിന് വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ തീരുമാനം. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വീതവും വര്‍ധിപ്പിക്കും.

webdesk17: