X

മോഹൻലാലിന് അസൗകര്യം; ‘അമ്മ’ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവെച്ചു

തിരുവനന്തപുരം: എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗം നാളെ ചേര്‍ന്നേക്കില്ല. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച യോഗം ചേരുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ നാളെ യോഗം ചേരുന്നതില്‍ അനിശ്ചിതത്വമുണ്ട്. പ്രസിഡന്റ് മോഹന്‍ലാലിന് അസൗകര്യമുണ്ടെന്നും അതിനാലാണ് യോഗം മാറ്റുന്നതെന്നുമാണ് അനൗദ്യോഗിക വിശദീകരണം.

അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും പിന്നാലെയുള്ള രാജിക്കും പിന്നാലെയാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാനിരുന്നത്. പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തെരഞ്ഞെടുക്കണം. ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ജോയന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകൾ നിർവഹിക്കുന്നത്. ഈ ആഴ്ച തന്നെ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നാണ് വിവരം.

കൂടുതല്‍ താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം നാളെ നടക്കില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് സിദ്ദിഖ് രാജിവെച്ചതോടെ പുതി ജനറല്‍ സെക്രട്ടറിയെ ഉള്‍പ്പടെ നാളെ ചേരുന്ന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിക്കുമെന്നായിരുന്നു വിവരം.

ഇതിനിടെ ആരോപണങ്ങളിൽ കൂടുതൽ പരിശോധന നടത്താൻ സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ് വിവരം. ദിലീപ് ചിത്രത്തിനായാണ് സിദ്ദിഖ് ഊട്ടിയിലെത്തിയത്.

webdesk14: