തൊഴിലില്ലായ്മയെ മുഖവിലക്കെടുക്കാതെയും കോവിഡാനന്തരകാലത്തെ ജീവിതപ്രയാസങ്ങളെ തൃണവല്‍ഗണിച്ചുമുള്ള ബജറ്റ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു. മന്ത്രി നിര്‍മല സീതാരാമന്‍രെ അഞ്ചാമത്തെ ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ല. ആദായനികുതി സ്ലാബ് പുതുക്കിയതും കാര്‍ഷികമേഖലക്ക് പേരിന് ഫണ്ടുകള്‍ അനുവദിച്ചതുമാണ് പ്രത്യേകതകള്‍.സൗജന്യഭക്ഷണപദ്ധതി നീട്ടി. സാമ്പത്തികവളര്‍ച്ച 7.1 ശതമാനം പ്രതീക്ഷിക്കുന്നു. മന്ത്രി നിര്‍മല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായ സമ്പൂര്‍ണ ബജറ്റാണ്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍:-
- മൊബൈല്‍ ഫോണിന് വില കുറയും
- സിഗരറ്റുകള്‍ക്ക് വില കത്തും
- മൊബൈല്‍ ഉപകരണങ്ങള്‍ക്ക് വില കുറയും
- സ്വര്‍ണം, വെള്ളി, വജ്രം എന്നിവക്ക് വില കൂടും
- കംപ്രസ്ഡ് ബയോഗ്യാസിന് വില കുറയും
- വൈദ്യുതി വാഹനങ്ങള്‍ക്ക് വില കുറയും
- കസ്റ്റംസ് ഡ്യൂട്ടി 13% മായി കുറയ്ക്കും
- കര്‍ണാടകയ്ക്കായി 5,300 കോടി വരള്‍ച്ചാ സഹായം
- വനിതകള്‍ക്കായി ചെറുകിട സാമ്പത്തിക പദ്ധതി
- കണ്ടല്‍ക്കാടി സംരക്ഷണത്തിനായി മിഷ്ടി പദ്ധതി
- അതിര്‍ത്തി ഗ്രാമങ്ങളില്‍ ടൂറിസം പദ്ധതികള്‍
- അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ സഹായം
- ലഡാക്കിലെ ഊര്‍ജ ഉത്പാദന പദ്ധതിക്കായി 20,700 കോടി
- 2070 ല്‍ രാജ്യം പൂജ്യം ശതമാനം കാര്‍ബണ്‍ ബഹിര്‍ഗമനത്തിലെത്തിക്കും
- ഗ്രീന്‍ ഹൈഡ്രജന്‍ ലക്ഷ്യത്തിനായി 19,700 കോടി
- സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പ ഒരു വര്‍ഷം കൂടി
- 5ജി ആപ്പുകള്‍ നിര്‍മിക്കാനായി രാജ്യത്ത് 100 ലാബുകള്‍
- ഗതാഗത മേഖലയ്ക്ക് 75000 കോടി അനുവദിക്കും
- 50 വിമാനത്താവളങ്ങള്‍ നവീകരിക്കും
- ഗോത്ര സംരക്ഷണത്തിനായി 15000 കോടി
- മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകലവ്യ മോഡല്‍ റെസിഡെന്‍ഷ്യല്‍
- വിദ്യാലയങ്ങളില്‍ 38000 അധികം അവസരം
- ഗോത്രമേഖലയിലെ വളര്‍ച്ചയ്ക്കായി പിബിടിജി പദ്ധതി
- തടവില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്ക് സഹായം
- റെയില്‍ വേ മേഖലയ്ക്ക് 2.40 ലക്ഷം കോടി
- ജമ്മുകശ്മീറിനെക്കുറിച്ച് പ്രത്യേകഫോക്കസ്.
- കാര്‍ഷികമേഖലക്ക് ഡിജിറ്റല്‍ വിദ്യ
- ചെറുധാന്യങ്ങളെ പ്രോല്‍സാഹിപ്പിക്കും
- മില്ലെറ്റില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്
- റാഗി, ബാദ്ര, പുട്ട്, ചാമ എന്നിവയില്‍ മുന്നില്‍
- കാര്‍ഷികവായ്പാ പരിധി 20 ലക്ഷം രൂപ
- ചെറുകിട കര്‍ഷകര്‍ക്കും ചെറുധാന്യകര്‍ഷകര്‍ക്കും പ്രോല്‍സാഹനം
- പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം പദ്ധതികള്‍
- ടൂറിസം രംഗത്ത് വന്‍ ജോലി സാധ്യത
- കാര്‍ഷിക മേഖലിയലെ സ്ത്രീകളുടെ വികസനത്തിനായി പദ്ധതി
- സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ വികസന പദ്ധതികള്‍
- കാര്‍ഷിക വായ്പാ 20ലക്ഷം കോടി
- ചെറുകിട കര്‍ഷകര്‍ക്കും ചെറുധാന്യകര്‍ഷകര്‍ക്കും പ്രോല്‍സാഹനം
- 2014 മുതല്‍ നിര്‍മിച്ചത് 157 നഴ്‌സിങ് കോളേജുകള്‍
- മത്സ്യമേഖലയ്ക്ക് 6000 കോടി
- വിദ്യാഭ്യാസ മേഖലയില്‍ കരിക്കുല പരിഷ്‌കരണം ശാസ്ത്രീയമായി നടപ്പാക്കും
- ഔഷധ ഗവേഷണ പദ്ധതികള്‍
- 63000 സഹകരണ സംഘങ്ങള്‍ സാങ്കേതികവത്കരിക്കും
- അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യും
- കുട്ടികള്‍ക്കായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി
ബജറ്റ് അവതരണത്തിന്റെ ലക്ഷ്യങ്ങള്‍
1. എല്ലാവര്‍ക്കും വികസനം
2. കാര്‍ഷിക വികസനം
3. യുവജന ക്ഷേമം
4. സാമ്പത്തിക സ്ഥിരത
5. ലക്ഷ്യം സാക്ഷാത്കാരം6. അടിസ്ഥാന സൗകര്യം
7. സാധ്യത ഉറപ്പാക്കല്‍