ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയലിങിലെ കാലതാമസം വരുത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കുന്നത് അടുത്ത വര്‍ഷം മുതല്‍. 2018 ഏപ്രില്‍ ഒന്നു മുതലാണ് പിഴ ഈടാക്കുന്നത് ബാധകമാകുക. ഇതനുസരിച്ച് 2016-17 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ വൈകി ഫയല്‍ ചെയ്യുന്നതിന് പിഴ ഈടാക്കില്ല.
കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പിഴ ഈടാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം വന്നത്. ആദായ നികുതി നിയമത്തില്‍ 234 എഫ് എന്ന വകുപ്പുകൂടി ചേര്‍ക്കുകയായിരുന്നു.
ഡിസംബര്‍ 31നകം ഫയല്‍ ചെയ്താല്‍ 5000 രൂപയും അതിനുശേഷമാണ് റിട്ടേണ്‍ നല്‍കുന്നതെങ്കില്‍ 10,000 രൂപയുമാണ് പിഴ ഈടാക്കുക.
റിട്ടേണ്‍ ഫയലിങിലെ കാലതാമസം: പിഴ ഈടാക്കുന്നത് അടുത്ത വര്‍ഷം മുതല്‍
Tags: income tax