X

ബിലീവേഴ്‌സ് റെയ്ഡ്; രണ്ടു കോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടി- സ്വീകരിച്ചത് ആറായിരം കോടിയുടെ വിദേശ സഹായം

പത്തനംതിട്ട: ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ തിരുവല്ലയിലെ ബിലീവേഴ്‌സ് ആസ്ഥാനത്ത് നിന്ന് രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി. 1000 ന്റെയും 500 ന്റെയും നിരോധിച്ച നോട്ടുകളാണ് കണ്ടെത്തിയത്. ഇതുവരെ മാത്രം 13.5 കോടി രൂപയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്.

സഭാ ആസ്ഥാന വളപ്പില്‍ പാര്‍ക്ക് ചെയ്ത, കെപി യോഹന്നാന്റെ സഹായിയുടെ കാറിലെ ഡിക്കിയില്‍ നിന്ന് 57 ലക്ഷമാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ നിന്നുമായി അഞ്ചു കോടി വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. തിരുവല്ല കുറ്റപ്പുഴ സഭാ ആസ്ഥാനത്തെ സിനഡ് സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ നിന്ന് മൂന്നു കോടിയും ഡല്‍ഹിയിലെ സ്ഥാപനത്തില്‍നിന്ന് രണ്ടു കോടിയുമാണ് കണ്ടെത്തിയിരുന്നത്.

വിദേശ സംഭാവനാ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാതെ ആറായിരം കോടിയുടെ വിദേശസഹായമാണ് ചര്‍ച്ച് സ്വീകരിച്ചത് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിച്ച പണം ഉപയോഗിച്ച് ഭൂമിയും സ്ഥാപനങ്ങളും വാങ്ങുകയായിരുന്നു. സഭാ തലവന്‍ കെപി യോഹന്നാന്‍ അമേരിക്കയിലാണ് ഉള്ളത്.

Test User: