X
    Categories: indiaNews

ഡല്‍ഹിയിലെയും, മുബൈയിലെയും ബിബിസി ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് പരിശോധന

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസിന്റെ (ബിബിസി) ഡല്‍ഹി ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പനിയില്‍ റെയ്ഡ് നടത്തിയതിന്റെ കാരണം വ്യക്തമല്ല. ഓഫീസ് സീല്‍ ചെയ്യാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതൊരു സര്‍വേ മാത്രമാണെന്നാണ് ആദായ നികുതി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബിബിസിയുടെ ഡല്‍ഹി ഓഫീസില്‍ ഏകദേശം 60-70 പേരടങ്ങുന്ന സംഘമാണ് സര്‍വേ നടത്തുന്നതെന്നാണ് അറിയാന്‍ സാധിച്ചത്. ബിബിസി സ്റ്റാഫിനോട് ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഓഫീസ് പരിസരത്ത് പ്രവേശിക്കാനോ പുറത്തിറങ്ങാനോ ആരെയും അനുവദിക്കുന്നില്ല.

 

 

webdesk14: