കോഴിക്കോട്: നോട്ടു പിന്‍വലിക്കലിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന ആരംഭിച്ചു. സഹകരണ ബാങ്കുകളില്‍ വന്‍ തോതില്‍ കള്ളപ്പണമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. അസാധുവാക്കലിനു പിന്നാലെ ദേശസാല്‍കൃത ബാങ്കുകളില്‍ ഭീമമായ തുകയുടെ നിക്ഷേപം നടന്നതായി കണ്ടെത്തിയിരുന്നു. ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ മാസം രണ്ടാം വാരത്തില്‍ കോടികണക്കിന് രൂപയാണ് ദേശസാല്‍കൃത ബാങ്കുകളില്‍ സഹകരണസംഘങ്ങള്‍ നിക്ഷേപിച്ചത്.
കേരളത്തില്‍ ഉള്‍പ്പെടെ ജന്‍ധന്‍ അക്കൗണ്ടുകളിലും കള്ളപ്പണം വ്യാപകമായി ഉള്ളതായി പരിശോധനയില്‍ തെളിഞ്ഞു.
കോഴിക്കോട് ഒരു ജന്‍ധന്‍ അക്കൗണ്ടില്‍ പത്തു ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തി. എന്നാല്‍ അക്കൗണ്ട് ഉടമയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന
Tags: 500&1000