X

ആദിവാസി യുവാവിന് മേല്‍ മൂത്രമൊഴിച്ച സംഭവം: ആര്‍.എസ്.എസിനെ വിമര്‍ശിച്ച ഗായികക്കെതിരെ പൊലീസ് കേസ്

മധ്യപ്രദേശിലെ സീധിയില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവിനെ വിമര്‍ശിച്ച് ട്വീറ്റിട്ട ഭോജ്പുരി ഗായിക നേഹ സിങ് റാത്തോഡിനെതിരെ കേസെടുത്ത് പൊലീസ്. ആര്‍.എസ്.എസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ഭോപ്പാല്‍ പൊലീസ് നേഹയ്ക്കെതിരെ കേസെടുത്തത്.

‘സൂരജ് എന്നയാളാണ് നേഹ സിങ് എന്ന ട്വീറ്റര്‍ അക്കൗണ്ടിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മൂത്രമൊഴിച്ച സംഭവത്തെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തി മീം ട്വീറ്റ് ചെയ്‌തെന്നാണ് പരാതി. ഐപിസി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അര്‍ധ നഗ്‌നനായ ഒരാള്‍ യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന കാരിക്കേച്ചറാണ് നേഹ പങ്കുവെച്ചത്. വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയുമാണ് മൂത്രമൊഴിക്കുന്ന ആളുടെ വേഷം. അയാളുടെ കാക്കി ഷോര്‍ട്സ് സമീപത്ത് കാണാം. ഈ കാരിക്കേച്ചര്‍ പങ്കുവെച്ചതിലൂടെ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് നേഹക്കെതിരായ പരാതി.

 

 

webdesk14: