പത്തനംതിട്ട കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും പെറ്റി ചുമത്തുന്ന ഇ-പോസ് മെഷീന്‍ മോഷണം പോയ സംഭവത്തില്‍ പ്രതി പിടിയില്‍. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് ഇതേ സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്ത് എത്തിയ എബി ജോണ്‍ എന്നയാളാണ് മെഷീനുമായി കടന്നു കളഞ്ഞത്. പ്രതിയെ പിടികൂടിയെങ്കിലും മെഷീന്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് എബിയെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ശേഷം ജാമ്യം ലഭിച്ച ഇയാള്‍ പെറ്റി ചുമത്തുന്ന ഇ-പോസ് മെഷീനുമായി കടന്നു കളയുകയായിരുന്നു. സ്റ്റേഷന്‍ മുഴുവന്‍ തിരഞ്ഞെങ്കിലും മെഷീന്‍ ലഭിക്കാതെ വന്നതോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഇയാള്‍ മെഷീന്‍ മോഷിച്ച വിവരം അറിയുന്നത്. സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും മെഷീന്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.