കരിപ്പൂരില്‍ വിമാനം തിരിച്ചിറക്കിയ സംഭവത്തില്‍ പരാതിയുമായി യാത്രക്കാര്‍. യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതിനെതിരെയാണ് പരാതി. പ്രായമയവരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് വേണ്ട ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഒരുക്കാന്‍ വിമാന കമ്പനിയോ എയര്‍പോര്‍ട്ട് അധികൃതരോ തയ്യാറായില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
അധികൃതരോട് സംസാരിച്ചപ്പോള്‍ ‘നിങ്ങള്‍ വെയിറ്റ് ചെയ്യൂ’ എന്നായിരുന്നു മറുപടി. യാത്രക്കാരില്‍ പലരും കഴിഞ്ഞ ദിവസം രാത്രിയാണ് അവസാനമായി ഭക്ഷണം കഴിച്ചിരുന്നത്. യാത്രക്കാര്‍ക്ക് വേണ്ട കുടിവെള്ളം പോലും നല്‍കാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ടായി. ഇവരില്‍ പലരും ആരോഗ്യപ്രശ്‌നമുള്ളവരാണ്.
ഇന്ന് രാവിലെ കോഴിക്കോട് നിന്ന് മസ്‌ക്കത്തിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറങ്ങിയത്. മസ്‌കത്തിലേക്കു പോയ ഡബ്യുവൈ 298 വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം തിരിച്ചിങ്ങിയത്. 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. വെതര്‍ റെഡാറിനാണ് തകരാര്‍ സംഭവിച്ചിരുന്നത്. കാലാവസ്ഥ മുന്നറിയിപ്പ് തിരിച്ചറിയാന്‍ പ്രയാസം നേരിടുന്നതിനാലാണ് വിമാനം തിരിച്ചിറങ്ങിയത്.