എറണാകുളം: എടത്തലയിലെ സാന്ത്വനം ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. എടത്തല പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതാവുന്നത്.
സംഭവത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ സംഭവിച്ചിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 15 കുട്ടികളെ നോക്കാന്‍ ഒരു കൗണ്‍സിലറാണ് ചില്‍ഡ്രന്‍സ് റൂമില്‍ ആകെയുള്ളതെന്ന് പൊലീസ് കണ്ടെത്തി. മാത്രമല്ല പെണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കാണാതായ പെണ്‍കുട്ടികളില്‍ ഒരാള്‍ പോക്‌സോ കേസിലെ ഇരയാണ്.