X

കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; പുനരന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പിജി ട്രെയിനി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കൊല്‍ക്കത്ത ഹൈക്കോടതിയില്‍. സിബിഐയുടെ കുറ്റപത്രം വൈകിയതിള്‍പ്പടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ ഹര്‍ജി.

ഈ വര്‍ഷം ഓഗസ്റ്റ് 6 ന്് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്ടര്‍ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. കേസിലെ പ്രതിയും മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലുമായ സന്ദീപ് ഘോഷിനും കൊല്‍ക്കത്ത മുന്‍ പൊലീസ് ഓഫീസര്‍ അഭിജിത്ത് മൊണ്ഡലിനും സീല്‍ദാ കോടതി ദിവസങ്ങള്‍ക്കു മുമ്പ് ജാമ്യം അനുവദിച്ചിരുന്നു. സംഭവത്തില്‍ വീണ്ടും പ്രതിഷേധം ശക്തമായിരുന്നു. സിബിഐയുടെ അന്വേഷണം പരാജയപ്പെട്ടെന്നാരോപിച്ച് കൊല്‍ക്കത്തയിലെ അഞ്ച് മെഡിക്കല്‍ അസോസിയേഷനുകളുടെ സംഘടനയായ WBJPD പത്തുദിവസത്തെ കുത്തിയിരിപ്പ് സമരവും പ്രഖ്യാപിച്ചു. ഈ മാസം 26 വരെ സമരം ഉണ്ടാകും.

കൊല്‍ക്കത്ത പൊലീസിലെ സിവിക് വോളണ്ടിയര്‍ സഞ്ജയ് റോയാണ് കേസിലെ പ്രധാനപ്രതി. മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടറെ പുലര്‍ച്ചെ പ്രതികൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹത്തില്‍ ധാരാളം മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

webdesk17: