ഉമാതോമസ് എംഎല്‍എക്ക് പരിക്കേറ്റ സംഭവം; ജിസിഡിഎയെ സംരക്ഷിച്ച് പൊലീസ്

കൊച്ചി: കലൂരിലെ നൃത്തപരിപാടിക്കിടെ ഉമാതോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് അപകടമുണ്ടായ സംഭവത്തില്‍ ജിസിഡിഎയെ സംരക്ഷിച്ച് പൊലീസ്. നൃത്തപരിപാടിക്കിടെയുണ്ടായ അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ മൃദംഗ വിഷനാണെന്ന കുറ്റപത്രം പാലാരിവട്ടം പൊലീസ് ഉടന്‍ സമര്‍പ്പിക്കും. കേസില്‍ പരിപാടിയില്‍ പങ്കെടുത്ത നടി ദിവ്യാ ഉണ്ണിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

അപകടത്തില്‍ സ്റ്റേജ് ഉടമകളായ ജിസിഡിഎ, പൊലീസ്, പരിപാടി നടത്തിപ്പുകാരായ മൃദംഗ വിഷന്‍ എന്നിവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ജിസിഡിഎയെയും പൊലീസിനെയും പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. സ്റ്റേജ് നിര്‍മാണത്തിന് നല്‍കിയിരുന്ന മാനദണ്ഡങ്ങള്‍ മൃദംഗ വിഷന്‍ പാലിച്ചിരുന്നില്ലന്ന് കുറ്റപത്രത്തിലുണ്ട്. ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.

AddThis Website Tools
webdesk18:
whatsapp
line