X
    Categories: Newsworld

പാര്‍ലമെന്ററി കമ്മിറ്റിയില്‍ വ്യാജ മൊഴി നല്‍കിയ സംഭവം; സിംഗപ്പൂര്‍ പ്രതിപക്ഷ നേതാവിന് 14,000 ഡോളര്‍ പിഴ

സിംഗപ്പൂര്‍ പാര്‍ലമെന്ററി കമ്മിറ്റിയില്‍ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവും ഇന്ത്യന്‍ വംശജനുമായ പ്രീതം സിങിന് പിഴ. രണ്ട് കേസുകളിലായി 14,000 സിംഗപ്പൂര്‍ ഡോളര്‍ പിഴയാണ് വര്‍ക്കേഴ്‌സ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ കൂടിയായ സിങിന് പാര്‍ലമെന്ററി സമിതി വിധിച്ചിരിക്കുന്നത്. നവംബറില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി.

2021 ല്‍ ആണ് കേസിനാസ്പദമായ സംഭവം. ലൈംഗികാതിക്രമക്കേസിലെ ഇരയെ പൊലീസ് ഉപദ്രവിച്ചു എന്ന് പാര്‍ട്ടി എംപിയായിരുന്ന റഈസ ഖാന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് വ്യാജ മൊഴിയാണ് നല്‍കകിയതെന്ന് സമ്മതിക്കുകയും പിഴ ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് റഈസ ഖാന്‍ എംപി സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ വ്യാജ മൊഴിയില്‍ ഉറച്ചുനില്‍ക്കാന്‍ റഈസ ഖാനോട് സിങ് പറയുകയും പാര്‍ലമെന്ററി സമിതിക്ക് തെറ്റായ വിവരം നല്‍കുകയും ചെയ്ത കേസിലാണ് നടപടിയുണ്ടായിരിക്കുന്നത്.

കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനും ശിക്ഷ വിധിച്ചതിനുമെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രീതം സിംഗ് പറഞ്ഞു. സിംഗപ്പൂരിന്റെ ഭരണഘടന പ്രകാരം, ഒരു കേസില്‍ 10,000 ഡോളര്‍ പിഴയോ ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവിനോ ശിക്ഷിക്കപ്പെട്ടാല്‍ എംപി സ്ഥാനം നഷ്ടപ്പെടാനും അഞ്ച് വര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് വിലക്കപ്പെടുകയും ചെയ്യാം. എന്നാല്‍ 2 കേസുകളിലായതിനാല്‍ പ്രീതം സിങിന് വിലക്കുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രീതം സിങ് പറഞ്ഞു.

webdesk18: