കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവം; ജഡ്ജി യശ്വന്ത് വര്‍മ്മയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ഫയര്‍ഫോഴ്‌സ് തീയണയ്ക്കുന്നതിനിടെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

ജുഡീഷ്യല്‍ സമിതിക്ക് അന്വേഷണാധികാരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയാണ് ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം പണം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ തുടരുകയാണ്.

പണം കണ്ടെത്തിയ മുറി തുറന്നു കിടക്കുകയായിരുന്നു എന്നാണ് ജഡ്ജിയുടെ വിശദീകരണം. എന്നാല്‍ മുറി പൂട്ടിയാണ് കിടന്നതെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ റിപ്പോര്‍ട്ട്.

മാര്‍ച്ച് 14 രാത്രി 11.30 ഓടെയാണ് ജഡ്ജിയുടെ വസതിയില്‍ പണം കണ്ടെത്തിയത്. സംഭാവത്തില്‍ എഫ്‌ഐആര്‍ ഡല്‍ഹി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി ഉടന്‍ നടപടികള്‍ ആരംഭിക്കും.

 

 

webdesk17:
whatsapp
line