X

ബസ്സുകള്‍ക്കിടയില്‍പ്പെട്ട് യുവാവ് മരിച്ച സംഭവം; വീഴ്ച സ്വകാര്യ ബസിന്റേതെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ബസ്സുകള്‍ക്കിടയില്‍കുടുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ വീഴ്ച സ്വകാര്യ ബസിന്റേതെന്ന് ഗതാഗത വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാനും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും നടപടി. കേരളബാങ്ക് സീനിയര്‍ മാനേജര്‍ എം ഉല്ലാസ് ആണ് അപകടത്തില്‍ മരിച്ചത്.

ഇന്ന് മുതല്‍ ഗതാഗത വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് കിഴക്കേകോട്ടയില്‍ പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വളാഞ്ചേരി,കല്ലറ എന്നിവിടങ്ങളിലെ സംഭവങ്ങളിലും സമാന നടപടിയുണ്ടാകും. അനധികൃത പാര്‍ക്കിംഗ്, തെറ്റായ യൂ ടേണ്‍ എന്നിവക്കെതിരെ കടുത്ത നടപടിസ്വീകരിക്കാന്‍ തീരമാനം.

സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ കടുത്ത നടപടിസ്വീകരിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. കേരള പ്രൈവറ്റ് ബസ് ഉടമകളുമായി ഗതാഗത വകുപ്പിലെ പ്രധാനപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിച്ച് ഗതാഗത മന്ത്രി ചര്‍ച്ച നടത്തും.

 

webdesk17: