കൊച്ചി കാക്കനാട്ടേ ലെ ഹായത് ഹോട്ടലിനെതിരെ നരഹത്യക്ക് കേസെടുത്തു. കഴിഞ്ഞദിവസം ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കോട്ടയം സ്വദേശി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. യുവാവിന്റെ രക്തത്തില്‍ സല്‍മോണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
കോട്ടയം സ്വദേശിയുടെ മരണത്തിന് പിന്നാലെ ഹോട്ടല്‍ അടപ്പിച്ചിരുന്നു. ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച കോട്ടയം സ്വദേശി രാഹുല്‍ നായരാണ് മരിച്ചത്.