X

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം; നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കണ്‍ന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അമല്‍ ചന്ദ്, മിഥുന്‍, അലന്‍ ജമാല്‍, വിധു ഉദയ എന്നിവര്‍ ക്കെതിരെയാണ് കേസ്.

കഴിഞ്ഞ രണ്ടാം തീയതി ഭിന്നശേഷിക്കാരന്‍ ആയ വിദ്യാര്‍ഥിയെ ഉച്ചയ്ക്ക് മൂന്നരയോടെ യൂണിയന്‍ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. കോളജിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കാത്തതിനായിരുന്നു മര്‍ദ്ദനം. മുഹമ്മദ് അനസിനാണ് മുഖത്തും കാലിനും പരിക്കേറ്റത്. മുഹമ്മദ് അനസിന്റെ സുഹൃത്തിനെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചന്ന് എഫ്‌ഐആറില്‍ പറയുന്നു. നാല് പ്രതികളെയാം കസ്റ്റഡിയില്‍ എടുത്തിട്ടില്ല.

രണ്ടാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥിയായ മുഹമ്മദ് അനസ് പൊലീസിനും ഭിന്നശേഷി കമ്മീഷനും പരാതി നല്‍കിയിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തില്‍ യൂണിയന്‍ ഓഫീസില്‍വെച്ച് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. തന്റെ ശാരീരിക വൈകല്യത്തെ നിരന്തരം പരിഹസിക്കുന്നു. തന്റെ കൂട്ടുകാരെയും എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദിച്ചെന്നും അനസിന്റെ പരാതിയില്‍ പറയുന്നു.

 

webdesk17: