X

പിണറായിയിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവം; സിപിഎം അനുഭാവി അറസ്റ്റില്‍

പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സിപിഎം അനുഭാവി അറസ്റ്റില്‍. കനാല്‍ക്കര സ്വദേശി വിപിന്‍ രാജ് ആണ് അറസ്റ്റിലായത്. കോഴൂര്‍കനാലിലെ പ്രിയദര്‍ശിനി മന്ദിരമാണ് ഇയാള്‍ ആക്രമിച്ചത്. ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു.

പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചായിരുന്നു ഇയാള്‍ ഓഫീസിന് തീയിട്ടത്. ഓഫീസിലെ സിസിടിവികളും അക്രമികള്‍ എടുത്തുകൊണ്ടുപോയിരുന്നു. കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിച്ചത്.

ആക്രമണത്തില്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തു വന്നിരുന്നു. ഒന്നിലകം പേര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായുള്ള അന്വേഷണം നടത്തിവരുകയാണ്.

ശനിയാഴ്ച പുപര്‍ച്ചെയാണ് സംഭവം. കെട്ടിടം ഞായാറാഴ്ച വൈകീട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു ആക്രമണമുണ്ടായത്.

webdesk17: