കോഴിക്കോട് കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ചട്ടലംഘനം നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇടപെട്ട ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാട്ടാന പരിപാലന നിയമം ലംഘിച്ചതായാണ് കണ്ടെത്തിയത്. നടപടിക്ക് ശിപാര്‍ശ ചെയ്‌തെന്ന് സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞത്. അപകടത്തില്‍ മൂന്ന പേര്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന രണ്ട് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സാരമായി പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്. വെടിക്കെട്ട് നടക്കുന്ന സമയത്ത് ഗോകുല്‍ എന്ന ആന മുന്നോട്ട് വന്ന് മുന്നിലുള്ള പീതാംബരന്‍ എന്ന ആനയെ കുത്തുകയായിരുന്നു.