ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണുനട്ട് അയോധ്യയില്‍ പണിതീരാത്ത രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാമശാപം നേരിടേണ്ടി വരുമെന്ന് ഹിന്ദു മഹാസഭ.
രാഷ്ട്രീയ നേട്ടത്തിനായി കൊടിയ ധര്‍മ്മശാസ്ത്ര നിന്ദയാണ് നടക്കുന്നതെന്ന് ഹിന്ദു മഹാസഭ കര്‍ണാടക ഘടകം സ്ഥാപകന്‍ രാജേഷ് പവിത്രന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സഭ ശക്തമായി അപലപിക്കുന്നു. ശ്രീരാമ ഭഗവാനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനോട് യോജിക്കാനാവില്ല. അയോധ്യയില്‍ കേസ് നടത്തിയ ഹിന്ദു മഹാസഭയേയും നിര്‍മ്മോഹി അഖാഡയേയും ക്ഷേത്രം ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാത്തത് കേന്ദ്ര സര്‍ക്കാറിന്റെ സ്വാര്‍ത്ഥതയാണ്.
അയോധ്യ രാമക്ഷേത്രം ഉദ്ഘാടന ദിവസം മഹാസഭ മംഗളൂരു ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍ രാമ മഹോത്സവം സംഘടിപ്പിക്കുമെന്നും പവിത്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എല്‍.കെ. സുവര്‍ണ പങ്കെടുത്തു.