ഖാഇദേ മില്ലത് സെന്റര്‍ ഉദ്ഘാടനം; മെയ് 25 ന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദേ മില്ലത് സെന്റര്‍ മെയ് 25 ന് ഉദ്ഘാടനം ചെയ്യും. ദാരിയാഗഞ്ചില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഓഫീസ് സന്ദര്‍ശിച്ച് നേതാക്കള്‍ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ആറ് നിലകളിലായി ദേശീയ കമ്മിറ്റി ഓഫീസ്,പോഷക സംഘടന ഓഫീസുകള്‍,ആധുനിക സൗകര്യങ്ങളുള്ള കോണ്‍ഫറന്‍സ് ഹാള്‍,ലൈബ്രറി,റീഡിംഗ്& റിസര്ച്ച് ഹാള്‍,പ്രെയര്‍ ഹാള്‍,ഗസ്റ്റ് റൂം, കഫ്ത്തീരിയ എന്നീ സൗകര്യങ്ങളാണ് ദേശീയ ആസ്ഥാനത്ത് ഒരുങ്ങുന്നത്.ദേശീയ തലത്തിലെ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാവും ഖാഇദേ മില്ലത് സെന്ററെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍,ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി,ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി,സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം ദേശീയ സെക്രട്ടറി ഖുറം അനീസ്,നവാസ് ഗ എംപി,അഡ്വ.ഹാരിസ് ബീരാന്‍ എം.പി,പി.കെ ബഷീര്‍ എംഎല്‍എ,പി എം എ സമീര്‍ ,അഹമ്മദ് സാജു,പി.കെ നവാസ്,സി.കെ നജാഫ്, കെ കെ മുഹമ്മദ് ഹലീം എന്നിവരുടെ നേതൃത്വത്തിലാണ് ഓഫീസ് സന്ദര്‍ശിച്ചത്.

ദേശീയ ആസ്ഥാനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ പ്രതിനിധിസമ്മേളനം 25 ന് താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കും.

webdesk18:
whatsapp
line