X
    Categories: indiaNews

പ്രതിപക്ഷ കൂട്ടായ്മ പ്രകടമാക്കി ഡി.എം.കെ ഓഫീസ് ഉദ്ഘാടനം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഡി.എം.കെയുടെആസ്ഥാന മന്ദിര ഉദ്ഘാടനം പ്രതിപക്ഷ കൂട്ടായ്മയുടെ വേദിയായി മാറി. വിവിധ കക്ഷി നേതാക്കളുമായി ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍ ചര്‍ച്ച നടത്തുകയും ചെയ്തു. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, നവാസ് കനി എംപി എന്നിവര്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.

സ്റ്റാലിന്‍ മുന്‍കൈയെടുത്ത് ആരംഭിക്കുന്ന ദേശീയ അടിസ്ഥാനത്തിലുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ചേരിയില്‍ മുസ്ലിം ലീഗിനെ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീറും നവാസ് കനിയും അതില്‍ അംഗങ്ങളാണ്. ഡി.എം.കെ ആസ്ഥാന മന്ദിര ഉദ്ഘാടന വേദിയില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാര്‍ അണിനിരന്നു.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, സിപി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി, സി.പി.ഐ സെക്രട്ടറി ഡി.രാജ, യു.പി പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവര്‍ സംബന്ധിച്ചു.

Test User: