പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പരാമര്‍ശം അനുചിതമായി പോയെന്ന് ഷംസീര്‍ പറഞ്ഞു. അനുചിതമായ പരാമര്‍ശം അംഗത്തെ വിഷമിപ്പിച്ചതായി മനസ്സിലാക്കുന്നു. ബോധപൂര്‍വ്വം അല്ലാതെ നടത്തിയ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് പിന്‍വലിക്കുന്നു- സ്പീക്കര്‍ പറഞ്ഞു.
ബ്രഹ്മപുരം മാലിന്യ വിഷയത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങള്‍ക്ക് നേരെയായിരുന്നു രൂക്ഷമായ വിമര്‍ശനം സ്പീക്കര്‍ അഴിച്ചുവിട്ടിരുന്നത്. ഷാഫി പറമ്പില്‍ ഇനി പാലക്കാട് ജയിക്കില്ല, തോല്‍ക്കുമെന്ന് സ്പീക്കര്‍ സഭയില്‍ പരാമര്‍ശിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.