X

ബഫര്‍സോണ്‍ നിര്‍ണയിച്ചതിലെ അപാകത തിരുത്തണം: നിവേദനം സമര്‍പ്പിച്ച് സ്വതന്ത്ര കിസാന്‍ സംഘം

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല നിര്‍ണ്ണയിച്ചതിലുള്ള അപാകതകള്‍ തിരുത്തണമെന്നും കര്‍ഷകരുടെയും ജനങ്ങളുടെയും ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് സ്വതന്ത്ര കിസാന്‍ സംഘം പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിവേദനം സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണാറായി വിജയന്‍, റവന്യുമന്ത്രി കെ. രാജന്‍, വനം മന്ത്രി എം.കെ ശശീന്ദ്രന്‍ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്.

വിദഗ്ധ സമിതി സമര്‍പ്പിച്ച ഉപഗ്രഹ പഠന റിപ്പോര്‍ട്ടില്‍ തെളിയുന്നത് സമിതി വിഷയത്തെ ലാഘവത്തോടെ കണ്ടതിനെയാണ്. ജനുവരി രണ്ടാം വാരത്തില്‍ കേസ് വരാനിരിക്കെ പുറത്തുവന്ന റിപ്പോര്‍ട്ടും വനംവകുപ്പിന്റെ നയങ്ങളും ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് കര്‍ഷകരുടെയും ജനങ്ങളുടെയും ആശങ്ക അകറ്റണം. 2019 ഒക്ടോബര്‍ 23ലെ മന്ത്രി സഭാ തീരുമാനം ഇപ്പോഴും റദ്ദ് ചെയ്തിട്ടില്ല. ജനസാന്ദ്രത കൂടിയ കേരളത്തിലെ ബഫര്‍സോണ്‍ ഒരുകിലോമീറ്ററിനുള്ളിലെന്ന തീരുമാനം അപകടകരമാണ്. ഇതിന്റെ പ്രത്യാഘാതം നേരിടുന്നത് കേരളത്തിലെ 115 വില്ലേജുകളാണ്. സംരക്ഷിത വനങ്ങളുടെ അതിരുകള്‍ (സീറോ പോയിന്റ്) ബഫര്‍സോണായി നിശ്ചയിച്ച് പ്രഖ്യാപിക്കണമെന്നും കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Test User: