നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുന്ന വാട്‌സ്ആപ്പ് ചാറ്റ് വിവാദമാകുന്നു. മധ്യപ്രദേശില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മേലുദ്യോഗസ്ഥ നല്‍കിയ സന്ദേശമാണ് വിവാദത്തിനിടയാക്കിയത്.
കലക്ടര്‍ അനുഭ ശ്രീവാസ്തവയാണ് ഡെപ്യൂട്ടി കലക്ടര്‍ പൂജ തിവാരിക്ക് ഇത്തരമൊരു സന്ദേശമയച്ചത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ജയ്ത്പുര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ ധുര്‍വേ മുന്നേറികൊണ്ടിരിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ ആശയവിനിമയം നടന്നത്.
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കലക്ടറോട് നിര്‍ദേശിക്കുന്ന വാട്‌സ്ആപ്പ് സന്ദേശമാണ് പുറത്തുവന്നത്. എന്നാല്‍ ഭാവിയില്‍ തനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന് ഡെപ്യൂട്ടി കലക്ടര്‍ തിരിച്ച് ചോദിക്കുന്നുണ്ട്. എന്നാല്‍ അതില്‍ പേടിക്കേണ്ടതില്ലെന്ന് കലക്ടര്‍ മറുപടി നല്‍കുന്നതാണ് വാട്‌സ്ആപ്പ് സന്ദേശത്തിലുള്ളത്. ബിജെപി വിജയിച്ചാല്‍ പൂജ തിവാരിയെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാക്കി നിയമിക്കുമെന്ന് ഉറപ്പുനല്‍കുന്നതും സന്ദേശത്തിലുണ്ട്.