വടകരയിൽ ടീച്ചർ രണ്ടുമാസം കൊണ്ടു പോയ ദൂരം രണ്ടു മണിക്കൂർ കൊണ്ട് ഷാഫി മറികടന്നു: കെ.കെ. രമ

വടകര ലോക്‌സഭാ മണ്ഡലത്തില്‍ ഒരു മാസം കൊണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജ പോയ ദൂരം 2 മണിക്കൂര്‍ കൊണ്ട് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ മറികടന്നെന്ന് കെ.കെ. രമ എംഎല്‍എ. വടകരയില്‍ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ ജയിക്കാന്‍ പോകുന്നതെന്നും കെ.കെ. രമ പറഞ്ഞു.

”ആര്‍എംപിയുടെ പൂര്‍ണ പിന്തുണ ഷാഫി പറമ്പിലിനുണ്ടാകും. അഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്ന രാഷ്ട്രീയത്തെ ഇപ്പോഴും സിപിഎം ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. 2008ല്‍ ആര്‍എംപി രൂപീകരിച്ച ശേഷം വടകരയില്‍ എല്‍ഡിഎഫ് നിലംതൊട്ടിട്ടില്ല.”- കെ.കെ. രമ വ്യക്തമാക്കി.

 

webdesk13:
whatsapp
line